പത്തനംതിട്ട: വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് സ്ഥാപക ദിനം സി.ഐ.ടി.യു, എഫ്.എസ്.ഇ.ടി.ഒ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ചേർന്ന യോഗം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി. ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനിൽകുമാർ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ്കുമാർ, ജില്ലാ പ്രസിഡന്റ് ജി. ബിനുകുമാർ , എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |