തൃശൂർ: ലോക കാഴ്ച്ച ദിനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേർന്ന് സംഘടിപിക്കുന്ന ചിത്ര രചന മത്സരം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്ന് 2 മണിക്ക് നടത്തും. എൽ.പി, യു.പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരിക്കാം. എൽ.പി. വിഭാഗം കുട്ടികൾ ക്രയോൺസും യു.പി. വിഭാഗം കുട്ടികൾ വാട്ടർ കളറും ആണ് ഉപയോഗിക്കേണ്ടത്. ചിത്ര രചനയ്ക്കുള്ള ഡ്രോയിംഗ് ഷീറ്റ് നൽകും. മറ്റു അവശ്യ സാമഗ്രികൾ കുട്ടികൾ കൊണ്ടു വരേണ്ടതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9188526393 (രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |