തൃശൂർ: സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നേടിയ കവിയും പ്രൊഫസറുമായ കെ.വി. രാമകൃഷ്ണന്റെ നവതിയാഘോഷങ്ങൾ എട്ടിന് തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. 'അവിരാമം മാഷ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങ് രാവിലെ 9.30ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. എസ്.കെ.വസന്തൻ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.പി.മോഹനൻ, കെ.വി. അബ്ദുൾ ഖാദർ, ഡോ. പി.വി. കൃഷ്ണൻ നായർ, എം.പി. സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 11ന് നടത്തുന്ന സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.വി. രാമകൃഷ്ണന്റെ രണ്ട് ഖണ്ഡകാവ്യങ്ങൾ മന്ത്രി പ്രകാശനം ചെയ്യുമെന്ന് വി.കെ. വിജയൻ, രാവുണ്ണി, രാമചന്ദ്ര വാരിയർ, ഉണ്ണിക്കൃഷ്ണൻ,റീബ പോൾ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |