മേലുകാവ് : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കുളത്തിക്കണ്ടം - കാവ്ക്കാട്ട് - ഊട്ടിപ്പട്ടണം റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. വാർഡ് മെമ്പർ ബിൻസി ടോമി അദ്ധ്യക്ഷത വഹിച്ചു. ഫാ.മാക്‌സിൻ ജോൺ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, ഒന്നാം വാർഡ് മെമ്പർ റ്റി.ജെ ബഞ്ചമിൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, ഡി.ഡി.സി. ജനറൽ സെക്രട്ടറി ജോയി സ്‌കറിയ ജോയി കാവുകാട്ട്, വിപിൻ മച്ചിയാനി, സിന്ധു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |