കൊച്ചി: മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന ശില്പശാല ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് റാണി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ആശാ മുകേഷ്, സിറ്റി ജില്ല ബി.ജെ.പി സെൽ കോ ഓർഡിനേറ്റർ ലേഖാ നായിക്, മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങൾ ശില്പശാല ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |