താനൂർ : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഒക്ടോബർ 11, 12 തീയതികളിൽ താനാളൂരിൽ നടത്തുന്ന നിറവ് 2025 താനൂർ ബ്ലോക്ക് കിസാൻ മേളയ്ക്ക് ഒരുക്കങ്ങളായി. താനാളൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി
സെമിനാറുകൾ, കാർഷിക പ്രദർശനം, വിവിധ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും നടക്കും.താനാളൂർ
പഞ്ചായത്ത് സമ്മേളന ഹാളിൽ ചേർന്ന
സംഘാടക സമിതി
യോഗം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അദ്ധ്യക്ഷയായി.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.ഇ. ബാബു ഷക്കീർ പദ്ധതി വിശദികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |