പാനൂർ : കണ്ണംവെള്ളി നൂറുദ്ധീൻ സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നെയിം ബോർഡ് എടുത്തുകൊണ്ട് പോവുകയുംകോൺഗ്രസ് പതാകകൾ നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണംവെളളിയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉപവസിച്ചു . ഉപവാസസമരം കെ.പി.സി സി മുൻ എക്സിക്യൂട്ടീവ് മെമ്പർ വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി സി. ജനറൽ സെക്രട്ടറി സന്തോഷ് കണ്ണംവെളളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി , ഹരിദാസ് മൊകേരി, കെ.രമേശൻ,കെ.പി.പ്രമീഷ്, എ.കെ.രാജിത്ത് എന്നിവർ പ്രസംഗിച്ചു. രാജൻ കല്ലുമ്മൽ , എൻ.മനോജ് കുമാർ , വി.പി.കാർത്തികേയൻ, ടി.ഷിജു കുമാർ,സെൽമ ഷനോജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |