തിരൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരളാ റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
(എ.കെ.ആർ.ആർ.ഡി.എ) സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാർച്ച് വൻവിജയമാക്കാനും എ.കെ.ആർ.ആർ.ഡി.എ തിരുർ താലൂക്ക് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.താലൂക്ക് പ്രസിഡന്റ് ലത്തീഫ് പറവണ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാപ്രസിഡന്റ് ഉണ്ണി കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ലത്തീഫ് പറവണ്ണയെ പൊന്നാടയണിച്ചുആദരിച്ചു. നാസർ പൊറ്റാരത്ത്, ജാഫർ തെണ്ടത്ത്, മുസ്തഫ താനാളൂർ, രാംദാസ് വളാഞ്ചേരി,സിദ്ദിഖ് താനൂർ, സൈവത്ത് പുറത്തൂർ,
സലീം കെ മംഗലം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |