പറവൂർ: പാനായിക്കുളം കരീച്ചാൽ പാടശേഖരത്ത് നെൽകൃഷി വിത്ത് വിതയ്ക്കൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം. മനാഫ് അദ്ധ്യക്ഷനായി. 300 ഏക്കറിൽ 40 ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. പാടശേഖര സമിതി, ആലങ്ങാട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്‌ണൻ, കെ.ആർ. രാമചന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇന്ദു പി. നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ആർ. ചന്ദ്രൻ, കൃഷി ഓഫിസർ രേഷ്മ ഫ്രാൻസിസ്, പി.എസ്. ചാന്ദിനി, സുകേഷ് കാർത്തികേയൻ, പി.എൻ. വിനോദ്, വിജയൻ പള്ളിയാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |