കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ രണ്ട് കിലോ കഞ്ചാവുമായി അനൃ സംസ്ഥാനതൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി ദുര്യോധൻ മാലിക് (38)നയാണ് സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ അരുൺ വി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. കെട്ടിട നിർമ്മാണ തൊഴിലാളി എന്ന വ്യാജേന കേരളത്തിലെത്തി കഞ്ചാവ് വില്പന നടത്തി തിരിച്ച് നാട്ടിലേക്ക് പോകുന്നതാണ് ഇയാളുടെ രീതിയെന്നും ട്രെയിൻ മാർഗമാണ് ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റിക്കാട്ടൂരും പരിസര പ്രദേശങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളെ ശക്തമായ നിരീക്ഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |