കൊല്ലം: മാർഗദർശക മണ്ഡലം കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കാസർകോട് നിന്ന് സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ധർമ്മസന്ദേശ യാത്ര 19ന് ജില്ലയിലെത്തും. രാവിലെ 10ന് ആനന്ദവല്ലീശ്വരം ശ്രീവിനായക കൺവെൻഷൻ സെന്ററിൽ നേതൃയോഗവും വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ സനാതന ധർമ്മ സമ്മേളനവും നടക്കും. ധനസമാഹരണം കൊട്ടാരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. യാത്ര ജില്ലാ ജന.കൺവീനർ സ്വാമി ബോധേന്ദ്ര തീർത്ഥ ക്ഷേത്രം പ്രസിഡന്റ് എസ്.ശങ്കരസുബ്രഹ്മണ്യന് ആദ്യ കൂപ്പൺ കൈമാറി. ചെയർമാൻ എൻ.രഘു നാരായണൻ, വൈസ് ചെയർമാൻ എസ്.നാരായണ സ്വാമി, ട്രഷറർ എസ്.അർജുനൻ മുണ്ടയ്ക്കൽ, ടി.ദിനേശൻ, ക്ഷേത്രം സെക്രട്ടറി എൻ.രാമകൃഷ്ണൻ, ട്രഷറർ കെ.എസ്.അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |