കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവക്ഷേത്രത്തിൽ ചുറ്റമ്പലത്തിനകത്ത് സ്ഥിതി ചെയ്യുന്ന ശ്രീമഹാഗണപതിയും ശ്രീ സുബ്രഹ്മണ്യനും കരിനാഗവും കുടികൊള്ളുന്ന ശ്രീകോവിലിന്റെ 'ശിലാന്യാസം 24ന് രാവിലെ 10.30നും 10.45നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് എന്നിവർ പൂജകൾക്കും ചടങ്ങുകൾക്കും മുഖ്യകാർമ്മികത്വം വഹിക്കും. വസ്തുവിദഗ്ദ്ധൻ വേഴാപറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ പങ്കെടുക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകോവിൽ ജീർണാവസ്ഥയിലായതിനെ തുടർന്ന് ഒരു ഭക്തന്റെ വഴിപാടായാണ് പഴമ നിലനിറുത്തി പൂർണമായും പുതുക്കി നിർമ്മിക്കുന്നതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |