പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിന് മുന്നോടിയായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസംഗ മത്സരങ്ങൾ 18 ന് രാവിലെ 9.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും . സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എൽ.പി/യു.പി/എച്ച്.എസ്/ എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. മലയാളം പ്രസംഗ മത്സരങ്ങളിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ നവംബർ 14ന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിക്ക് നേതൃത്വം നൽകും. 8547716844, 9447103667 , 9645374919 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |