പുനലൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ) പുനലൂർ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.രഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്തു. മണി ബാബു അദ്ധ്യക്ഷയായ സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം നിമ്മി എബ്രഹാമും അനുശോചന പ്രമേയം ശ്രീലത സുഗുതനും അവതരിപ്പിച്ചു. സെക്രട്ടറി ആർ.ലൈലജ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ടി.ഗിരിജകുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. അൻവർ സ്വാഗതവും പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.പി.സജി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എ. രാജഗോപാൽ , എസ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.രാജേന്ദ്രൻ നായർ , എ.ആർ കുഞ്ഞുമോൻ , അഡ്വ.എസ്. ശ്യാം , നഗരസഭ ചെയർ പേഴ്സൺ കെ.പുഷ്പലത എന്നിവർ സംസാരിച്ചു.
ഏരിയ ഭാരവാഹികളായി നിമ്മി എബ്രഹാം ( പ്രസിഡന്റ്) , ആർ.ലൈലജ (സെക്രട്ടറി) 35 അംഗ ഏരിയ കമ്മിറ്റിയെയും സംമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |