കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർസുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി നാളെ കൊച്ചി മാരിയറ്റിൽ നടക്കും. സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെ മൾട്ടിക്ലൗഡ്, സൈബർ സുരക്ഷാ സ്ഥാപനമായ എഫ് 9 ഇൻഫോടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും. സി.ഐ.ഐ, ടൈകേരള, കെ.എം.എ, കൊച്ചി ചേംബർ ഉൾപ്പെടെയുള്ള സംഘടനകൾ ഭാഗമാകും. സൈബർ സുരക്ഷാ രംഗത്തെ അന്താരാഷ്ട്ര വിദഗ്ദ്ധർ സുരക്ഷാബോധവത്കരണ ക്ളാസുകളെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |