കുറവിലങ്ങാട് : പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറവിലങ്ങാട് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എൻ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി പ്രകാശൻ സംഘടന നിലപാട് വിശദീകരിച്ചു. ബിജു മൂലംകുഴ, ബേബി തോണ്ടാങ്കുഴി, കാളികാവ് ശശികുമാർ, ടി.പി ഗംഗാദേവി, സിറിയക് ഐസക്, എം.കെ സനൽകുമാർ, സോമൻ കണ്ണംപുഞ്ചയിൽ, മേരി സെബാസ്റ്റ്യൻ, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ജയശങ്കർ പ്രസാദ് (പ്രസിഡന്റ് ), തോമസ് സെബാസ്റ്റ്യൻ (സെക്രട്ടറി ), മാത്യു സെബാസ്റ്റ്യൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |