കാസർകോട്: കേരള സംസ്ഥാന സർക്കാർ ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഫീസ് 10,000 രൂപയായി വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി എം.എസ് നേതൃത്വത്തിൽ കാസർകോട് ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി. വർദ്ധിപ്പിച്ച രജിസ്ട്രേഷൻ ഫീസ് പിൻവലിക്കണമെന്നും നിലവിലുള്ള ഫീസ് ഘടന തുടരണമെന്നും തൊഴിലാളികളെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മാർച്ച് ധർണയും സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ദിനേശ് ബംബ്രാണയുടെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ ബി.നായർ, ജില്ലാ ഭാരവാഹികളായ ഗുരുദാസ് മധൂർ , ഹരീഷ് കുതിരപ്പാടി, യശ്വന്തി ബെജ്ജ , ബാബുമോൻ ചെങ്കള, ഭാസ്കരൻ പൊയിനാച്ചി, ശ്രീധരൻ ചേനക്കോട്, മനിഷ്, ഗുരുദാസ് മധൂർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |