മുംബയ്: ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ ഇലക്ട്രിക് യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ വമ്പന്‍മാര്‍. യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും വിന്യസിക്കാനുമുള്ള താതപര്യമറിയിച്ചിരിക്കുകയാണ് റോള്‍സ് റോയ്‌സ്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ നിര്‍ണായകമായ തുടക്കമാണ് ആരംഭിക്കാനിരിക്കുന്നത്.
ഇന്ത്യയുടെ നാവിക ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കുന്നതില്‍ കമ്പനിക്ക് വലിയ സ്ഥാനമുണ്ടെന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ പ്രതിരോധ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അഭിഷേക് സിങ് പറഞ്ഞു. 'ഹൈബ്രിഡ്-ഇലക്ട്രിക്, ഫുള്‍-ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ നാവിക ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കാന്‍ റോള്‍സ് റോയ്സ് സജ്ജമാണെന്നും എന്ന് അഭിഷേക് സിംഗ് പറഞ്ഞു.
നിലവില്‍ 1,400ലധികം റോള്‍സ്-റോയ്സ് എഞ്ചിനുകള്‍ ഇന്ത്യന്‍ വ്യോമസേന, നാവികസേന, തീരസംരക്ഷണ സേന, സൈന്യം എന്നിവയുടെ ഭാഗമാണ്. ലോകമെമ്പാടുമുള്ള സമുദ്ര പ്രൊപ്പല്‍ഷന്റെ ഒരു മുന്‍നിര വിതരണക്കാര്‍ കൂടിയാണ് റോള്‍സ്-റോയ്സ്. വൈദ്യുതീകരണത്തിലും ഹൈബ്രിഡ് സാങ്കേതിക വിദ്യകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ ഭാവി നാവിക പതികളില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രത്യേകിച്ച് രാജ്യം ആദ്യ വൈദ്യുത യുദ്ധക്കപ്പല്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |