ഫോഴ്സ കൊച്ചിയെ 1-0ത്തിന് തോൽപ്പിച്ചു
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഏകഗോളിന് ഫോഴ്സ കൊച്ചി എഫ്.സിയെ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഈ സീസണിലെ കൊമ്പൻസിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞവാരം നടന്ന ആദ്യ മത്സരത്തിൽ 3-2ന് കണ്ണൂർ വാരിയേഴ്സ് കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു.
തുടക്കം മുതൽ ആക്രമിച്ച് കളിച്ചിരുന്ന കൊമ്പൻസിന് ഇന്നലെ ആദ്യ പകുതിയിൽ ഗോളടിക്കാൻ കഴിഞ്ഞിരുന്നില്ല. 74-ാം മിനിട്ടിൽ ബ്രസീലിയൻ താരം പോളോ വിക്ടറിലൂടെയാണ് കൊമ്പൻസ് വിജയഗോളടിച്ചത്. അവസാനസമയം ഗോൾകീപ്പറുടെ മികച്ച സേവ് സമനില വഴങ്ങുന്നതിൽ നിന്ന് കൊമ്പൻസിനെ രക്ഷിച്ചു. സൂപ്പർ ലീഗ് കേരളയിൽ ആദ്യമായാണ് കൊമ്പൻസ് ഫോഴ്സ കൊച്ചിയെ തോൽപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ കൊച്ചി.
ഇന്നത്തെ മത്സരം : കാലിക്കറ്റ് Vs തൃശൂർ മാജിക്
7.30 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |