ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മ ദിനമായ ഒക്ടോബര്‍ 2 ബുധനാഴ്ച “Planet search with MS” എന്ന മലയാള യൂ ട്യൂബ് ചാനല്‍ ലണ്ടനിൽ നിന്നും തുടങ്ങുകയാണ്. കേരളഹൗസ്, മലയാളീ അസോസിയേഷൻ ഒഫ് ദ യൂ കെ 671 Romford Road, London E12 5AD ഇല്‍ വച്ച് കേരള പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ രവി രാമൻ ഉദ്ഘാടനം ചെയ്യും.
കേരള കൗമുദിയുടെ ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷാണ് ചാനലിനു സാരഥ്യം വഹിക്കുന്നത്. ചാനൽ വിഡിയോ എഡിറ്റ് ചെയ്യുന്നത് ലിന്‍സ് അയ്‌നാട്ട്. കൗമുദി TVയ്ക്ക് വേണ്ടി മണമ്പൂര്‍ സുരേഷ് വിവിധ രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ 12 എപ്പിസോടുള്ള പരിപാടി പ്രക്ഷേപണത്തിനായി തയാറായി വരികയാണ്.
“Planet search with MS” എന്ന മലയാള യൂ ട്യൂബ് ചാനലിന്റെ പ്രോമോ വിഡിയോ ഇവിടെ കാണാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |