തൃക്കൊടിത്താനം: ആശാ വർക്കർമാർ നടത്തുന്ന ന്യായമായ സമരത്തിന് മുമ്പിൽ സർക്കാർ മുട്ടുമടക്കേണ്ടി വരുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. ആശാവർക്കർമാർ 22ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനത്ത് നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു. സമരസഹായ സമിതി ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. സിബി ചാമക്കാല, ജെയിംസ് പതാരംചിറ, ടി.ജെ ജോണിക്കുട്ടി, കെ.എൻ രാജൻ, അരവിന്ദ് വേണുഗോപാൽ, കെ.എസ് ചെല്ലമ്മ, മാധവൻ, മാത്യൂസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |