ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കം അനുവദിക്കാൻ തയ്യാറെടുക്കുകയാണ് സുപ്രീംകോടതി. മോശം വായു നിലവാരം കാരണം ഡൽഹിയിൽ പടക്ക നിരോധനമുണ്ട്. എന്നാൽ സമ്പൂർണ നിരോധനത്തിൽ ദീപാവലി സമയത്ത് ഇളവു നൽകുമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സൂചിപ്പിച്ചു. ഹരിത പടക്കം പൊട്ടിക്കാൻ പ്രത്യേക സമയം അനുവദിച്ച് ഉത്തരവിറക്കും. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണിത്. ദീപാവലി, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ സമയങ്ങളിൽ പടക്ക നിരോധനം പിൻവലിക്കണമെന്ന് ഡൽഹി, പഞ്ചാബ് സർക്കാരുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ ഹരിത പടക്കമെന്ന ലേബൽ മാത്രമേ പാക്കറ്റുകളിൽ കാണുകയുള്ളുവെന്ന് അമിക്കസ് ക്യൂറി അപരാജിത സിംഗ് ആശങ്കയുന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |