വാഷിംഗ്ടൺ: യു.എസിലെ ടെന്നസിയിൽ സൈന്യത്തിന്റെ സ്‌ഫോടക വസ്തു നിർമ്മാണ കേന്ദ്രത്തിൽ വൻ പൊട്ടിത്തെറി. നിരവധി പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അപകട സമയം 19 ജീവനക്കാർ ഇവിടെയുണ്ടായിരുന്നെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ രാവിലെ 8ഓടെ ഹംഫ്രീസ് കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലായിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങൾ അടക്കം കത്തികരിഞ്ഞ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. കേന്ദ്രം പൂർണമായും നശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |