കൊച്ചി: കോച്ചിന്റെ തീരുമാനവും ആയുഷ് പ്രമോദിന്റെ ചാട്ടവും പിഴച്ചില്ല. ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിലെ സ്വർണനേട്ടതിൽ ഇരുവരും ഹാപ്പി. കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് ആയുഷ്. 1.71 മീറ്റർ ദൂരം തൊട്ടാണ് ആദ്യ സ്വർണം നേടിയത്. കോതമംഗലം എം.എ അക്കാഡമിയിൽ കോച്ച് മിറാൻ ജോ സെബാസ്റ്റ്യന്റെ കീഴിലാണ് പരിശീലനം.
കാസർകോട് ഉദുമ സ്വദേശിയായ ആയുഷ് ഏഴാം ക്ലാസ് വരെ ദുബായിലാണ് പഠിച്ചത്. മകന്റെ കായികരംഗത്തെ താത്പര്യം കണക്കിലെടുത്ത് പിതാവ് പ്രമോദ് ഒഴികെയുള്ള കുടുംബം കേരളത്തിലേക്ക് താമസം മാറി. കോഴിക്കോട് നടന്ന ട്രയൽസിലെ ആയുഷിന്റെ പ്രകടനം കണ്ടതോടെ ജി.വി.രാജയിലെ കോച്ചായിരുന്ന മിറാൻ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. കഴിഞ്ഞ വർഷം എം.എ അക്കാഡമിയിലേക്ക് കൂടുമാറിയതോടെ ആയുഷിനെ കോച്ച് കൂടെക്കൂട്ടി.
ബാസ്കറ്റ്ബാളിലായിരുന്ന ആയുഷിന്റെ കമ്പം. ഹൈജംപാണ് തട്ടകമെന്ന കോച്ചിന്റെ തീരുമാനത്തിനൊപ്പം ആയുഷ് ഉറച്ചുനിന്നു. മാതാവ് ദീപയ്ക്കും സഹോദരിക്കുമൊപ്പം കോതമംഗലത്താണ് താമസം. നാഷണൽ സ്‌കൂൾ അ്ത്‌ലറ്റിക് മീറ്റ് സ്വർണമെഡൽ ജേതാവാണ് കോച്ച് മിറാൻ ജോ സെബാസ്റ്റ്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |