മൂവാറ്റുപുഴ: ബ്ലോക്ക് ഓഫീസിനു മുന്നിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. പ്രദേശത്തു നിന്ന് മൂന്നാം തവണയാണ് മലമ്പാമ്പിനെ പിടികൂടുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് ഓഫീസിന്റെ ഗേറ്റിന് മുന്നിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടു കൂടി നാട്ടുകാർ അറിയിച്ചതനുസരിച്ച് പാമ്പു പിടിത്ത പരിശീലനം നേടിയ പൊതുപ്രവർകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി മലമ്പാമ്പിനെ പിടികൂടിയത്. പിന്നീട് വനംവകുപ്പിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |