കോട്ടയം : കേരള വേലൻ ഏകോപന സമിതി (കെ.വി. ഇ എസ് ) സംസ്ഥാന സമ്മേളനം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി. ജോഷി പരമേശ്വരൻ, സുരേഷ് മൈലാട്ടുപാറ, അജിത്ത് കുമാർ സി. എസ്,ആർ. മുരളി, കെ.കെ.ഹരിദാസൻ ,അനിൽകുമാർ റ്റി. ആർ , പി.ആർ ശിവരാജൻ, എ.ബി മനോജ്, അനിത രാജു, രാജേഷ് വയലാ, ശാലിനി വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു, .തുർന്ന് സംസ്ഥാനകൗൺസിൽ യേഗവും പട്ടികജാതി സമൂഹം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ചർച്ചാ ക്ലാസും നടന്നു. ഇന്ന് രാവിലെ 9.30 ന് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ പ്രതിനിധി സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും കെ. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തും . ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ റിപ്പോർട്ടും, ട്രഷറർ ആർ മുരളി കണക്കും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. 1.30 ന് തിരുനക്കര മൈതാനത്ത് ജാതി സെൻസസും, ക്രിമിലെയർ സുപ്രീം കോടതി വിധിയും വരാൻ പോകുന്ന വെല്ലുവിളിയും എന്ന വിഷയത്തിൽ സണ്ണി എം.കപിക്കാട് നയിക്കുന്ന സെമിനാർ. 2.30 ന് ആയിരങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |