റാന്നി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ റാന്നി എം.എസ്.എച്ച്.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന ക്യാമ്പും റോവർ റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് നിർവഹിച്ചു . പ്രിൻസിപ്പൽ സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജേക്കബ് കെ..സി., വാർഡ് മെമ്പർ സന്ധ്യാ ദേവി, പി.ടി.എ. പ്രസിഡന്റ് ജോജോ കോവൂർ, മാതൃസമിതി പ്രസിഡന്റ് രജനി പ്രദീപ്, ഹെഡ്മാസ്റ്റർ ബിനോയ് കെ. എബ്രഹാം, റ്റോണി ജേക്കബ്, ഡോ. ജെമ്പു ജോസഫ്, ശ്രീകല ആർ, പ്രീത എസ്. ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |