തൃശൂർ: വേദനിക്കുന്ന മനസ് കാണാൻ കഴിയുന്നവർക്ക് മാത്രമേ സാന്ത്വനം ഉണ്ടാകൂവെന്ന് എഴുത്തുകാരി സാറ ജോസഫ്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ' ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. ഇ.ദിവാകരൻ, 'വാഗ്ദാനം നിറവേറ്റുക, എല്ലാവരിലേയ്ക്കും പാലിയേറ്റീവ് കെയർ എത്തിയ്ക്കുക' എന്ന ഈ വർഷത്തെ ദിനസന്ദേശം വിശദീകരിച്ചു. സാന്ത്വന പരിചരണത്തിന്റെ വ്യാപനം കേരളത്തിൽ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും അതിൽ യുവതലമുറയുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.വി.മോഹനൻ, വി.വി.അമൃതലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |