കൊല്ലം: ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുന്ന പി.എം.എം.എസ്.വൈ പദ്ധതിയിലേക്ക് വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ യൂണിറ്റ് നിരക്ക് 1.20 കോടി രൂപയാണ്. ഇതിൽ 40 ശതമാനം (48 ലക്ഷം രൂപ) സർക്കാർ സബ്‌സിഡിയും ബാക്കി 60 ശതമാനം (72 ലക്ഷം രൂപ) ഗുണഭോക്തൃ വിഹിതവുമാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മത്സ്യബന്ധനയാനങ്ങൾക്കാണ് സബ്‌സിഡി ലഭിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ddfkollam@gmail.com ലോ സമർപ്പിക്കണം. അവസാന തീയതി 16. ഫോൺ: 04742792850.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |