കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓണാഘോഷവും കുടുംബസംഗമവും 18ന് വൈകിട്ട് 5ന് ഫാസ് ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനാകും. 25ന് വൈകിട്ട് 5 മുതൽ ഫാസ് ഓഡിറ്റോറിയത്തിൽ പ്രതിമാസ കരോക്കെ സംഗീത പരിപാടി അരങ്ങേറും. 26ന് ഫാസ് കല സംയുക്ത പ്രതിമാസ പരിപാടിയായി സോപാനം കലാകേന്ദ്രത്തിൽ വൈകിട്ട് 6.30ന് കൊച്ചിൻ ചൈത്രതാരയുടെ 'ജന്മം' എന്ന നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഫാസ് കുടുംബാംഗങ്ങൾ 16 നകം പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു. ഫോൺ: 9447348793
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |