ചങ്ങനാശേരി: സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് കുടുംബമേള സാഹിത്യകാരൻ രാജേഷ് കെ.പുതുമന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.സോമശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എസ് കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി വി.ആർ വിജയകുമാർ, സാംസ്‌കാരികവേദി ബ്ലോക്ക് കൺവീനർ സുകുമാരൻ നെല്ലിശ്ശേരി, എം.ബി വത്സമ്മ, കെ.സരോജിനി, പി.എൻ ബാബു, എ.കെ പ്രകാശ്കുമാർ, സാജൻ തോമസ്, എം.ആർ വാസന്തി തുടങ്ങിയവർ പങ്കെടുത്തു. മുൻ ഹയർ സെക്കൻഡറി അദ്ധ്യാപിക സി.കെ സതീഭായി ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും 75 വയസ് കഴിഞ്ഞവരെയും ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |