കാഞ്ഞങ്ങാട്: ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ പി.എസ്. ജയൻ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ദിനേശൻ മൂലക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. നാല്പതിലധികം മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സമ്മേളന ചെലവിലേക്കുള്ള ആദ്യഫണ്ട് പ്രവാസി വ്യവസായിയും കാരുണ്യപ്രവർത്തകനുമായ ഇസ്മയിൽ മത്തിക്കോത്ത് നൽകിയ തുക ജില്ലാ പ്രസിഡന്റ് വർഗീസ് ചിറ്റാരിക്കാൽ സ്വീകരിച്ചു. പ്രഭാകരൻ കാസർകോട്, രവീന്ദ്രൻ കാസർകോട്, സുകന്യ, ഷൈനി പള്ളം, ബിനോയി, ദേവ ഇരിയ, പി. രതീഷ് കുമാർ, സതീഷ് പൂർണ്ണിമ, അശോകൻ പൊയിനാച്ചി, സുരേഷൻ കുശാൽ നഗർ, ജോസ് ഹിൽടെക്ക്, കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എം. മനോജ് കുമാർ സ്വാഗതവും ട്രഷറർ എം.ബി അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |