തിരുവനന്തപുരം: ശബരിമല വിഷയത്തിൽ താൻ കുഴപ്പക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണം പൂശാൻ 2024ൽ പാളികൾ വിട്ടുനൽകിയിട്ടില്ല. പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറരുതെന്നത് തന്റെ നിർദ്ദേശമായിരുന്നു. 2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോർഡിനാണ്. ഇപ്രാവശ്യം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിലാക്കേണ്ട ആവശ്യമില്ല. സ്‌പോൺസറെ മാറ്റിയത് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. പുരാവസ്തുവിന്റെ മൂല്യം നിർണയിക്കാൻ ഏജൻസി വരണം.
നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുക എന്നതാണ് ബോർഡിന്റെ നിലപാട്. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടു പോകാൻ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ല. പ്രത്യേക അന്വേഷണസംഘം ഇതെല്ലാം അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |