ന്യൂഡൽഹി: ഇംഗ്ളണ്ടിലെ ബിർമിംഗാമിൽ വച്ച് കഴിഞ്ഞയാഴ്‌ച എയർഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തിൽ റാം എയർ ടർബൈൻ(റാറ്റ്) സ്വയം പ്രവർത്തിച്ച സംഭവത്തിൽ ബോയിംഗ് കമ്പനിയിൽ നിന്ന് വിശദ റിപ്പോർട്ട് തേടി ഡി.ജി.സി.എ. അടുത്തിടെ പവർ കണ്ടീഷനിംഗ് മൊഡ്യൂളുകൾ പരിഷ്‌കരിച്ച വിമാനങ്ങളിലെ അടക്കം റാറ്റ് സംവിധാനം വിശദ പരിശോധനയ്‌ക്ക് വിധേയമാക്കാൻ എയർഇന്ത്യയ്‌ക്കും ഡി.ജി.സി.എ നിർദ്ദേശം നൽകി.
787 വിമാനങ്ങളിൽ അടുത്തിടെ റിപ്പോർട്ട് ചെയ്‌ത സമാന സംഭവങ്ങളും മറ്റ് ഒാപ്പറേറ്റർമാരിൽ നിന്നുയർന്ന പരാതികളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ബോയിംഗ് സമർപ്പിക്കേണ്ടത്. ഒക്ടോബർ 4 ന് അമൃത്സറിൽ നിന്ന് വന്ന വിമാനം ബർമിംഗ്ഹാമിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് 400 അടി ഉയരത്തിൽ അപ്രതീക്ഷിതമായി റാറ്റ് വിന്യസിക്കപ്പെട്ടത്. പൈലറ്റ് വിമാനം സുരക്ഷിതമായി വിമാനം നിലത്തിറക്കിയിരുന്നു. വൈദ്യുത, ഹൈഡ്രോളിക് തകരാറുകൾ ഉണ്ടായാൽ അടിയന്തര സാഹചര്യങ്ങളിൽ വിന്യസിക്കുന്ന ഒരു നിർണായക സുരക്ഷാ ഉപകരണമാണ് റാറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |