കൊല്ലം: അഡ്വ. ഫിലിപ്പ്.കെ.തോമസിന്റെ ആറാം ചരമ വാർഷികം സി.രാഘവൻപിള്ള ഹാളിൽ യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അദ്ധ്യക്ഷനായി. സജി.ഡി.ആനന്ദ്, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ, ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇടവനശേരി സുരേന്ദ്രൻ, കെ.സിസിലി, ജി.രാജേന്ദ്രപ്രസാദ്, ജെ.മധു, പി.പ്രകാശ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.വേണുഗോപാൽ. കുരീപ്പുഴ മോഹനൻ, കൈപ്പുഴ വി.റാം മോഹൻ, ആർ.എസ്.പി മീഡിയ സെൽ ചുമതലക്കാരനായ തേവള്ളി ശ്രീകണ്ഠൻ, എൻ.നൗഷാദ് എന്നിവർ സംസാരിച്ചു. പള്ളിത്തോട്ടം ജംഗ്ഷനിലെ ഫിലിപ്പ് കെ. തോമസിന്റെ സ്മാരക സ്ഥലത്ത് രാവിലെ യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി. കെ.സുൽഫിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |