കൊല്ലം: സ്കൂൾ പാചക തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ നടപ്പാക്കുമെന്ന് അടൂർ പ്രകാശ് എം.പി. സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവർത്തക സംഗമ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികളെ അടിമകളായിട്ടാണ് അധികൃതർ കാണുന്നത്. അഞ്ച് വർഷമായി വേതന വർദ്ധനവ് നടപ്പാക്കിയിട്ടില്ല. എല്ലാമാസവും അഞ്ചിന് മുമ്പ് വേതനം നൽകുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തിയിട്ടും സെപ്തംബറിലെ വേതനം ഇതുവരെ നൽകിയിട്ടില്ല. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ വേതന കുടിശികയും വിതരണം ചെയ്തിട്ടില്ല.നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |