കൊല്ലം: 2019 മുതൽ ഇതുവരെയുള്ള ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, മെമ്പർമാർ, കമ്മിഷണർമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ തുടങ്ങിയവരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ സമിതി ആവശ്യപ്പെട്ടു. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. വിലപിടിപ്പുള്ള മുഴുവൻ വസ്തുവകകളും തിട്ടപ്പെടുത്താൻ ഹൈക്കോടതി പ്രത്യേക സമിതി രൂപീകരിക്കണം. ആചാരാനുഷ്ടാനങ്ങളുടെ ലംഘനമാണ് ശബരിമലയിലെ തന്ത്രിമാർ സ്വീകരിച്ചത്. ക്ഷേത്രങ്ങളിൽ വരുമാന ചോർച്ച നടക്കുന്നുണ്ടെന്നും യോഗം ആരോപിച്ചു. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള, എം.ജി.ശശിധരൻ, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |