കൊച്ചി: ട്രാക്ക് ഇനങ്ങളുടെ അവസാന ദിനമായ ഇന്നലെ ട്രിപ്പിൾ നേട്ടംകൊയ്ത് കോതമംഗലം മാർ ബേസിലിന്റെ മിന്നും താരങ്ങൾ.
ബേസിൽ ബെന്നി, മുഹമ്മദ് അലി ജൗഹർ, കീർത്തന കലേഷ് എന്നിവരാണ് ട്രിപ്പിൽ നേടിയത്. ഇതോടെ മീറ്റിൽ ട്രിപ്പിൽ നേട്ടം കൊയ്തവർ അഞ്ചായി.
സീനിയർ ബോയ്‌സ് 200 മീറ്റർ, 400 മീറ്റർ, 100 മീറ്റർ എന്നീ ഇനങ്ങളിലാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ജൗഹർ സ്വർണംനേടിയത്. സീനിയർ ബോയ്‌സ് 800 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ ഹർഡിൽസിലുമാണ് ബേസിൽ ബെന്നി പൊന്നണിഞ്ഞത്. സീനിയർ വിഭാഗം 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ എന്നിവയിയിൽ കീർത്തന കലേഷ് സ്വർണം ഓടിയെടുത്തു.
രണ്ടാം ദിനം മാർ ബേസിൽ എച്ച്.എസ്.എസിലെ ഡാനിയൽ ഷാജിയും കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അദബിയ ഫർഹാനുമാണ് ട്രിപ്പിളടിച്ച് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |