മുഹമ്മ : മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വികസന സദസ്സിന്റെ ഭാഗമായി ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത തിലകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രീതഅനിൽ, സുഖലാൽ, എന്നിവർ സംസാരിച്ചു. ഉത്തരവാദിത്വ ടൂറിസം സൊസൈറ്റി സ്റ്റേറ്റ് കോഡിനേറ്റർ ആർ. രൂപേഷ് കുമാർ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ്.എസ്കേപ്പ് നൗ -വിമൺ ഫ്രണ്ട്ലി ടൂറിസം സൊസൈറ്റി ഡയറക്ടർ ഇന്ദുകൃഷ്ണ, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും കേരള ഹാറ്റ്സ് ചെയർമാനുമായ എം.പി. ശിവദത്തൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |