മാള: കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ ഫുട്‌ബാൾ മത്സരത്തിൽ മാള മെറ്റ്‌സ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് 40ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളേജിനെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ
വിപിൻ കൃഷ്ണയുടെ നേതൃത്വത്തിലുള്ള ടീം മികച്ച ഏകോപനവും ടീം സ്പിരിറ്റും കാഴ്ചവച്ചു. നജീബ് രണ്ടു ഗോളുകളും
വിപിൻ കൃഷ്ണ, സായിഗോവിന്ദ് എന്നിവർ ഒരു ഗോൾ വീതവും നേടി. കോളേജ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, സി ഇ.ഒ പ്രൊഫ. ജോർജ് കോലഞ്ചേരി, അക്കാഡമിക് ഡയറക്ടർ ഡോ. എ.സുരേന്ദ്രൻ, പ്രിൻസിപ്പൽ പ്രൊഫ. ഫോൺസി ഫ്രാൻസിസ് എന്നിവർ ടീമിനെ അഭിന്ദച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |