തിരുവനന്തപുരം: കണ്ണമ്മൂല ശ്രീനാരായണ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മിസ് കേരള പട്ടം നേടിയ ശ്രീനിധി സുരേഷിനെ ക്ലബ് പ്രസിഡന്റ് ഗോപാലൻ തമ്പി,സെക്രട്ടറി ബിജു എന്നിവർ ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.ക്ലബ് വൈസ് പ്രസിഡന്റ് വി.രവിരാജൻ,ഡോ.സീമ മോഹൻദാസ്,എ.സുനിൽകുമാർ,ബി.അർജുനൻ,സി.എസ്.പ്രദീപ്കുമാർ,ജയൻ സാഗര,പി.കെ.ലത എന്നിവർ പങ്കെടുത്തു.ശ്രീനിധി സുരേഷ് ക്ലബ് അംഗം കോവളം ടി.എൻ.സുരേഷിന്റെയും പ്രിയദർശിനിയുടെയും മകളാണ്.പൂന സിംബയോസിസ് കോളേജിലെ നിയമ വിദ്യാർത്ഥിയാണ്.കൊച്ചിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ 22 പേരെ പിന്നിലാക്കിയാണ് മിസ് കേരള പട്ടം ശ്രീനിധി കരസ്ഥമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |