കൊല്ലം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്ത് സ്കൂളുകളിൽ 16 മുതൽ നവംബർ 16 വരെ അക്ഷരനിറവ് പുസ്തകമേള സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ശാസ്‌താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ 15ന് ഉച്ചയ്ക്ക് 2ന് നടക്കും. സഹോദയ കൊല്ലം ജില്ലാ പ്രസിഡന്റും സ്‌കൂൾ ഡയറക്ടറുമായ ഫാ. ഡോ.ജി.എബ്രഹാം തലോത്തിൽ ഉദ്ഘാടനം നിർവഹിക്കും. പള്ളിയറ ശ്രീധരൻ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് പങ്കെടുക്കും. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക ദീപിക രഘുനാഥിനെ ചടങ്ങിൽ ആദരിക്കും. പുസ്തകങ്ങൾക്ക് 20 ശതമാനം വിലക്കുറവ്. 'വീട്ടിൽ ഒരു പുസ്തകകൂട്" പദ്ധതിയിൽ 247 പുസ്തകങ്ങൾ 50 ശതമാനം വിലക്കുറവിൽ ഒരുമിച്ച് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |