കൊല്ലം: പതിറ്റാണ്ടുകൾ പഴക്കമുള്ള കിണറ്റിലാണ് മൂന്ന് ജീവനുകൾ പൊലിഞ്ഞത്. അർച്ചയ്ക്കായി ഇവിടെ അഞ്ച് സെന്റ് ഭൂമി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച് കിട്ടിയതാണ്. അപ്പോഴും കിണറുണ്ടായിരുന്നു. ഇഷ്ടികകൊണ്ട് ചുറ്റുകെട്ടി, സിമന്റ് പൂശിയ കിണറ്റിൽ നിന്നാണ് വീട്ടുകാർ വെള്ളം ഉപയോഗിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് മുതൽ പെരുമഴയായിരുന്നു. മഴയിൽ കുതിർന്ന കട്ടയും സിമന്റുമായതിനാലാണ് അല്പം ബലം ചെന്നപ്പോഴേക്കും ഇടിഞ്ഞു തള്ളിയത്.
മൈലം ഇഞ്ചക്കാട് ഭാഗത്ത് വെള്ളം കയറിയ ഭാഗത്തെ സുരക്ഷാ സംവിധാനങ്ങൾക്കായി പോയി മടങ്ങിയ ഫയർഫോഴ്സ് സംഘത്തിന് അപ്രതീക്ഷിതമായി കിണറ്റിൽ ഇറങ്ങേണ്ട സാഹചര്യമായിരുന്നു. മഴയെ തുടർന്ന് വൈദ്യുതി ബന്ധവും നിലച്ചിരുന്നു. ഫയർഫോഴ്സിന്റെ വാഹനമെത്താത്ത പ്രദേശത്ത് സാധന സാമഗ്രികൾ എത്തിക്കാൻ തന്നെ പെടാപ്പാടുപെട്ടു. ഇതിനിടയിൽ കിണറ്റിൽ നിന്ന് അർച്ചനയുടെ നിലവിളി ശബ്ദം കേട്ടതോടെ വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളില്ലാതെ ഫയർഫോഴ്സിന് രക്ഷാദൗത്യം നിർവഹിക്കേണ്ടിവന്നു. ഇതാണ് കിണറിന്റെ പൈപ്പും പഴകിയ ചുറ്റുകെട്ടുമൊക്കെ ഉപയോഗിക്കേണ്ടതായി വന്നത്.
ഇരുട്ടിലൂടെ ഓടി മരണത്തിലേക്ക്
വൈദ്യുതി ബന്ധം നിലച്ചപ്പോഴും ശിവകൃഷ്ണന്റെ മർദ്ദനം തുടർന്നപ്പോഴാണ് സഹികെട്ട് അർച്ചന വീടിന് പുറത്തേക്ക് ഓടിയത്. ഇരുട്ടിലൂടെ ഓടി കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. ആഴമുള്ള കിണറ്റിനകത്ത് കിടന്നുകൊണ്ട് അർച്ചന ഉറക്കെ നിലവിളിച്ചത് പുറത്ത് കേൾക്കാമായിരുന്നു. അതോടെ കുട്ടികളും നിലവിളിക്കാൻ തുടങ്ങി. നിമിഷ നേരംകൊണ്ടാണ് അയൽക്കാരടക്കം ഓടിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |