കൊല്ലം: സർക്കാരും മന്ത്രിയും അറിഞ്ഞ് അയ്യപ്പന്റെ മുതൽ കട്ടുവെന്നുള്ള കെ.സി.വേണുഗോപാലിന്റെ പ്രസ്താവന ബാലിശമാണെന്ന് കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജിശർമ്മ പറഞ്ഞു. കെ.സി.വേണുഗോപാൽ നേരത്തെ ദേവസ്വം മന്ത്രിയുടെ ചുമതല വഹിച്ച ആളാണ്. ദേവസ്വം ബോർഡിനെ നിയമിക്കാനുള്ള അധികാരം സർക്കാരിനുണ്ടെങ്കിലും ബോർഡിന്റെ ഭരണകാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം സർക്കാരിനില്ല. ഇക്കാര്യം മനസിലാക്കാതെയാണ് മുൻ മന്ത്രിയുടെ പ്രസ്താവന. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് കേന്ദ്ര മന്ത്രിമാരാരും ശബരി റെയിൽ പൂർത്തികരിക്കാനോ, ശബരിമല ദേശീയ തീർത്ഥടനാ കേന്ദ്രമായി പ്രഖ്യാപിക്കാനോ ശ്രമിച്ചിട്ടില്ല. ശബരിമല വികസനപ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ മൂന്ന് പ്രാവശ്യമാണ് മുഖ്യമന്ത്രി ശബരിമല സന്ദർശിച്ചതെന്നും ഷാജി ശർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |