ചാത്തന്നൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഇത്തിക്കര ബ്ലോക്ക് തല കിസാൻ മേളയും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയും ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാൽ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.സജില, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനിത രാജീവ്, എസ്.ദസ്കീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |