ദുൽഖർ സൽമാൻ നായകനായി നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെയുടെ ജന്മദിന ആശംസയുമായി പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഡിക്യു 41 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലൂടെ ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ഇതാദ്യമായി ഒരുമിക്കുന്നു.
ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണ്. ദുൽഖറിന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ ഡിക്യു 41 പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് . വമ്പൻ ബഡ്ജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രം ആണ്. മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ഒരുക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് അനയ് ഗോസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജി വി പ്രകാശ് കുമാർ,
സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ , പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |