കുറ്റിയാട്ടൂർ:പന്ത്രണ്ടാം ശമ്പളപെൻഷൻ പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക പൂർണമായും മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റിയാട്ടൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മുൻ കെ. പി. സി.സി മെമ്പർ മുണ്ടേരി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റ് മെമ്പർ കെ.സി.രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.വാസു മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ, പി.ശിവരാമൻ, പി.കെ.പ്രഭാകരൻ, കെ. പി.ചന്ദ്രൻ,എ. അബ്ദൂൾ ഖാദർ മൗലവി, എ. കെ.ശശിധരൻ, എം.ബാലകൃഷ്ണൻ, വി.ബാലൻ, പി.കെ. വിനോദ്,എൻ.കെ.മുസ്തഫ,വി.പദ്മനാഭൻ മാസ്റ്റർ ,സി . ഒ.ശ്യാമള, കെ.കെ. ഭവാനി ,ഇ.കെ.വാസുദേവൻ എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റ് എൻ.സി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.പി. മധുസൂദനൻ സ്വാഗതവും ട്രഷറർ കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |