ഒറ്റപ്പാലം: ലക്കിടി പേരൂർ പഞ്ചായത്തിലെ വികസന സദസ് പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി പി.എം.ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി.എ.നസ്രിൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയകുമാർ, കെ.ഹരി, കുമാരിദേവി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.സജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |