വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലൂടെ കടന്നുപോകുന്ന കടലായി - നെടുങ്ങാണത്തുകുന്ന് റോഡ് പുനർനിർമാണത്തിനായി 30 ലക്ഷം അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതായി ആക്ഷേപം. കഴിഞ്ഞ മേയിൽ കടലായി ചീപ്പ് ചിറ ഭാഗത്ത് റോഡ് പൊളിച്ച് മെറ്റൽ ഇട്ടെങ്കിലും ടാറിംഗ് റോഡ് ജോലികൾ നടന്നില്ല. റോഡ് മെറ്റലിംഗ് നടത്തിയതോടുകൂടി വാഹനങ്ങൾ കടന്നു പോകുമ്പോഴും കാറ്റടിക്കുമ്പോഴും റോഡിൽ നിന്നുള്ള പൊടിപടലങ്ങൾ പ്രദേശത്തെ വീട്ടുകാരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങുമെന്നും കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാബു കണ്ടത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |