തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജിലെ അദ്ധ്യാപകരായ ഡോക്ടർമാർ സമരത്തിലേക്ക്. ഒ.പിയടക്കം ബഹിഷ്‌കരിച്ച് നടത്തുന്ന സമരം ജനങ്ങളെ വലയ്ക്കും. ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 20, 28, നവംബർ 5, 13, 21, 29 തിയതികളിലായി റിലേ സമരം നടത്തുമെന്ന് ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോ. ഭാരവാഹികൾ പറഞ്ഞു. ക്ഷാമബത്ത കേന്ദ്രനിരക്കിൽ പൂർണമായി കുടിശികയോടെ അനുവദിക്കുക, മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 3500ലേറെ രോഗികളാണ് ദിവസവും ഒ.പിയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |